1981 മാര്‍ച്ച് 28ന് ശ്രീ കെ കെ ബാലകൃഷ്ണന് മാസ്റ്റര്‍ ചീഫ് പ്രമോട്ടറായി രൂപം കൊണ്ട പ്രൊമോട്ടിംഗ് കമ്മറ്റിയാണ് സംഘത്തിന്റെ പ്രാരംഭ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോയത്. 25 അംഗങ്ങള്‍ ചേര്‍ന്ന പ്രമോട്ടിംഗ് കമ്മറി താല്കാലിക ഭരണസമിതിയായി നിയമിക്കപ്പെടുകയും, ശ്രീ കെ കെ ബാലകൃഷ്ണന് മാസ്റ്റര്‍ പ്രഥമ പ്രസിഡണ്ടായി ചുമതലയേല്‍ക്കുകയും ചെയ്തു. 181 അംഗങ്ങളായിരുന്നു അന്ന് സംഘത്തിന്റെ കൈമുതല്‍.
1981 ജൂണ്‍മാസം 28ന് സംഘത്തിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വന്നു. ശ്രീ സി നാരായണന് പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടു. 9 അംഗങ്ങളാണ് ആ ഭരണസമിതിയില്‍ ഉണ്ടായിരുന്നു. ശ്രീ പി എ രാഘവന് ഓണററി സെക്രട്ടറിയായും തെരഞ്ഞടുക്കപ്പെട്ടു.
1984 സെപ്തംബര്‍ 23ന് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ കുഞ്ഞിരാമന് നായര്‍ പ്രസിഡണ്ടും ശ്രീ പി ഉണ്ണിക്കൃഷ്ണന് ഓണററി സെക്രട്ടറിയായും ചുമതലയേറ്റു.
ഈ കാലഘട്ടങ്ങളില്‍ നിക്ഷേപങ്ങള്‍ ലഭിക്കുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് എന്‍ എഫ് പി ടി ഇയുടെ സമ്മേളനം നടത്തിയപ്പോള്‍ ബാക്കിവന്നതില്‍ നിന്നും 25000 രൂപ സംഘത്തില്‍ നിക്ഷേപിക്കാന്‍ എന്‍ എഫ് പി ടി ഇ നേതൃത്വം എടുത്ത തീരുമാനം സംഘത്തിന്റഎ പ്രവര്‍ത്തനത്തിന് വളരെയധികം ഊര്‍ജ്ജം പകരുന്നതായരുന്നു. പിന്നീടിതുവരെ നിക്ഷേപങ്ങള്‍ ലഭിക്കാന്‍ സംഘത്തിന് പ്രയാസം അനുഭവപ്പെട്ടിട്ടില്ല.
1987 സെപ്തംബര്‍ 27ന് ശ്രീ കെ കുഞ്ഞിരാമന് നായര്‍ പ്രസിഡണ്ടും , ശ്രീപി രാമചന്ദ്രന് വൈസ് പ്രസിഡണ്ടും, ശ്രീ ടി ഗംഗാധരന് ഓണററി സെക്രട്ടറിയായും പുതിയ ഭരണസമിതി നിലവില്‍ വന്നു. ഈ ഭരണസമിതിയുടെ കാലത്ത് കുന്ദംകുളത്ത് നിന്നും നോട്ടുപുസ്തകങ്ങള്‍ നേരിട്ട് പ്രിന്റ് ചെയ്യിച്ച് വിതരണം ചെയ്യാന്‍ തുടങ്ങി. ഇത് അന്നത്തെ വിപണിയില്‍ ചലനങ്ങളുണ്ടാക്കുകയും നാട്ടുകാരുടെയിടയില്‍ ജനകീയമാവുന്നതിന് സഹായകമാവുകയും ചെയ്തു.
16-01-1990 മുതല്‍ ശ്രീ മണി സംഘത്തിന്റെ പെയ്ഡ് സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. ഈ കാലത്തുതന്നെ ശ്രീ വി ശ്രീനിവാസനെ നിത്യനിഭേപ പിരിവുകാരനായി സൊസൈറ്റിയില്‍ നിയമിച്ചു.
1991 ജൂണ്മാസത്തില് വീണ്ടും പുതിയ ഭരണസമിതി നിലവില്‍ വന്നു. ശ്രീ കെ കുഞ്ഞിരാമന് നായര്‍ തന്നെ പ്രിസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സംഘം ഇന്നത്തെ നിലിയല്‍ എത്തിക്കുവാന്‍ അദ്ദേഹം നല്‍കിയിട്ടുള്ള സേവനങ്ങല്‍ വിസ്മരിക്കാനാവാത്തതാണ്.
1994 ജൂണ്‍ മാസത്തില്‍ നിലവില്‍ വന്ന പുതിയ ഭരണ സമിതി പ്രിസിഡണ്ടായി ശ്രീ ടി ഗംഗാധരനെ തിരഞ്ഞെടുത്തു. ഇദ്ദേഹത്തിന്റെ കാലത്താണ് സൊസൈറ്റിയുടെ ഓഫീസ് സവില്‍ സ്റ്റേഷന് മുന്നിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്.
1997 ജൂണില്‍ നിലവില്‍ വന്ന പുതിയ ഭരണസമിതി ശ്രീ ടി കെ സദാശിവന് മാസ്റ്ററെ പ്രിസിഡണ്ടായി തെരഞ്ഞെടുത്തു. 5 വര്‍ഷം അദ്ദേഹത്തിന് പ്രസിഡണ്ടായി തുടരാന്‍ സാധിച്ചു.
2002 ജൂണില്‍ തുടര്‍ന്നു വന്ന ഭരണസമിതി പ്രസിഡണ്ടായി ശ്രീ ടി എ ഉണ്ണിക്കൃഷ്ണനെ തെരഞ്ഞെടുത്തു. ഈ ഭരണസമിതിയുടെ കാലത്ത് 2006ല്‍ സംഘത്തിന്റെ രജതജൂബിലി ഇഞ്ചന് പറമ്പില്‍ വെച്ച് വിപുലമായപരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.
2007 ജൂണ്‍ മാസത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടാമത്തെ ഭരണസമിതിയില്‍ പ്രസിഡണ്ടായി ശ്രീ പി ഹൃഷികേശ് കുമാര്‍ ചുമതലയേറ്റു. ഈ ഭരണസമിതിയുടെ കാലത്താണ് സംഘത്തിന്റെ ആദ്യബ്രാഞ്ച് കുറ്റിപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചതും, സംഘത്തിന്റെ കീഴില്‍ വനിതാ ഹോസ്റ്റല്‍ ആരംഭിച്ചു.
2012 ജൂണ്‍ മാസം മാസം മുതല്‍ നിലവില്‍ വന്ന ഒമ്പതാമത്തെ ഭരണ സമിതി പ്രസിഡന്റായി ശ്രീ. ആര് കെ ബിനുവിനെയും വൈസ് പ്രസിഡന്റായി ടി എം ഹൃഷികേശിനേയും തെരഞ്ഞെടുത്തു.
2017 മെയ് മാസം 30ന് നിലവില്‍ വന്ന 10-ാമത്തെ ഭരണ സമിതിയില്‍ പ്രസിഡന്റായി ശ്രീ. വി കെ രാജേഷ്, വൈസ് പ്രസിഡന്റായി ശ്രീമതി. പി പി പ്രതിഭ എന്നവരെയും തെരഞ്ഞെടുത്തു. ഈ ഭരണ സമിതിയാണ് ഇപ്പോള്‍ സംഘത്തെ മുന്നോട്ടുനയിച്ചുകൊണ്ടിരിക്കുന്നത്.
2017 ഫെബ്രുവരി 28ന് സംഘത്തിലെ ജീവനക്കാരനായ ശ്രീ. വി ശ്രീനിവാസന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയുണ്ടായി. അങ്ങിനെ സംഘത്തില്‍ നിന്ന് വിരമിച്ച ആദ്യ ജീവനക്കാരനായി അദ്ദേഹം. 1990 മുതല്‍ സെക്രട്ടറിയായിരുന്ന ശ്രീ. കെ മണി 31-05-2017 ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. സംഘത്തെ ഇന്നത്തെ പുരോഗതിയിലേക്കെത്തിക്കുന്നതിന് അദ്ദേഹം നല്കിയ സേവനം ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്.
2017 ജൂണ്‍ 1 മുതല്‍ ശ്രീ. കൃഷ്ണകുമാര്‍ പാലീരിയാണ് സംഘത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്നത്. ഇപ്പോള്‍ സെക്രട്ടറി ഉള്‍പെടെ എട്ട് സ്ഥിരം ജീവനക്കാരും അപ്രൈസര്‍, വാച്ച്മാന്, പി ടി എസ് എന്നീ മൂന്ന് താത്കാലിക ജീവനക്കാരും സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്.